SEARCH


Neeliyaar Bhagavathy Theyyam - നീലിയാർ ഭഗവതി തെയ്യം

Neeliyaar Bhagavathy Theyyam - നീലിയാർ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Neeliyaar Bhagavathy Theyyam - നീലിയാർ ഭഗവതി തെയ്യം

കണ്ണൂര്‍ കൊട്ടിയൂരിനടുത്തുള്ള മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികര്‍ കുളിക്കാനായി ഇല്ലക്കുളത്തില്‍ എത്തുമ്പോള്‍ സുന്ദര രൂപത്തില്‍ നീലിയാര്‍ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്നന്വേഷിക്കുകയും അങ്ങിനെ അരികില്‍ വരുന്നവരെ കൊന്നു ചോര കുറിക്കുകയും ചെയ്യും. അവിടെ കുളിക്കാനായി ചെന്നവര്‍ ആരും തിരിച്ചു വരാറില്ല. ഒരിക്കല്‍ പണ്ഡിതനായ കാളക്കാട്ട് നമ്പൂതിരി അവിടെയെത്തുകായും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോവുകയും ചെയ്തു. അവിടെ മറുകരയില്‍ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിന് നമ്പൂതിരി കാളക്കാട്ട് എന്ന് മറുപടി പറയുകയും മറുചോദ്യത്തിന് കാളി എന്ന് നീലിയും മറുപടി പറഞ്ഞു. പിന്നീട് ഭഗവതി എണ്ണയും താളിയും നല്കുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം ആ എണ്ണയും താളിയും കുടിച്ചു. അമ്മ എന്ന് വിളിച്ചതിനാല്‍ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയില്‍ കയറി വന്നു എന്ന് വിശ്വസിക്കുന്നു. പശുവും പുലിയും ഒന്നിച്ചു സ്നേഹത്തോടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നു ഭഗവതി പറഞ്ഞുവെന്നും അങ്ങിനെ മാങ്ങാട്ട് പറമ്പില്‍ പശുവും പുലിയും ചേര്ന്ന്‍ മേയുന്നത് കണ്ടെന്നും അവിടെ കുട ഇറക്കി വെച്ച് വിശ്രമിച്ചു എന്നുമാണ് ഐതിഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848